യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
1423161
Friday, May 17, 2024 11:36 PM IST
ഹരിപ്പാട്: യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടു. കരുവാറ്റ ഊട്ടുപറമ്പ് പുത്തൻ നികത്തിൽ മണിയന്റെ മകൻ അനീഷ് (37) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടിനായിരുന്നു സംഭവം. വീടിനു മുൻപിൽ പാർക്കു ചെയ്തിരുന്ന കാറിൽ എസി ഓൺ ചെയ്തു വിശ്രമിക്കുകയായിരുന്ന അനീഷിനെ ഭാര്യ ഭക്ഷണം കഴിക്കാൻ വിളിച്ചപ്പോൾ പിന്നീട് വരാം എന്നു പറയുകയും തുടർന്ന് രണ്ടാമത് എത്തിയപ്പോൾ കാറിനുള്ളിൽ അബോധാവസ്ഥയിൽ കാണപ്പെടുകയുമായിരുന്നു.
ഉടൻതന്നെ ഡാണാപ്പടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാകു എന്ന് പോലീസ് അറിയിച്ചു. അമ്മ: ആയിഷ ബീവി. ഭാര്യ: ദേവിക. മകൻ: ശിവദത്ത്. സഹോദരൻ അജീഷ്. സഹോദരി: സോഫിയ