കനത്ത ചൂടിൽ പശുക്കൾ ചത്തുവീഴുന്നതായി കർഷകർ
1423163
Friday, May 17, 2024 11:36 PM IST
മാവേലിക്കര: കനത്ത ചൂടിൽ പശുക്കൾ കുഴഞ്ഞു വീഴുന്നതായി ക്ഷീര കർഷകർ. മാവേലിക്കര ഉമ്പർനാട് ക്ഷീര കർഷകനായ ഗോകുലത്തിൽ ജീ. വിജയൻ പിള്ളയുടെ രണ്ടു പശുക്കൾ ഓരാഴ്ച വിത്യാസത്തിന് കുഴഞ്ഞുവീണ് മരിച്ചു. ക്ഷീര കർഷകനായ കണ്ടത്തിൽ തറയിൽ രേഷ്മാ ഭവനത്തിൽ ബാബുക്കുട്ടന്റെ ഒരു പശുവും ഒരു മാസം മുൻപും ഒരെണ്ണം ഇന്നലെയും ചത്തു. വടക്കേക്കര തറയിൽ ചന്ദ്രൻ ഉണ്ണിത്താന്റെ ഒരു പശുവും കുഴഞ്ഞു വിണ് മരിച്ചു. ഉപജീവനമാർഗം പശുവളർത്തലായി സ്വീകരിച്ചവരുടെ പശുക്കളാണ് മരിച്ചത്. കാലാവസ്ഥ വ്യതിയാനവും ചൂട് താങ്ങാൻ കഴിയാത്തതുമാണ് മരണകാരണം.