100 റോബോട്ടിക് ശസ്ത്രക്രിയകൾ പൂർത്തീകരിച്ച് മുത്തൂറ്റ് ഹെൽത്ത്കെയർ
1591229
Saturday, September 13, 2025 3:44 AM IST
കോഴഞ്ചേരി: മധ്യതിവിതാംകൂറിലെ ആദ്യ റോബോട്ടിക് ശസ്ത്രക്രിയാ വിഭാഗമായ മുത്തൂറ്റ് ഹെൽത്ത്കെയറിന്റെ കീഴിൽ കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ നൂറിലധികം റോബോട്ടിക് ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി.
ജനറൽ ആൻഡ് ലാപറോസ്കോപിക് സർജറി, ഗൈനക്കോളജി, യൂറോളജി, സർജിക്കൽ ഓങ്കോളജി എന്നീ വിഭാഗങ്ങളിലാണ് ഏറ്റവും കൂടുതൽ ശസ്ത്രക്രിയകൾ നടന്നത്.
ആതുരസേവനരംഗത്ത് 37 വർഷത്തെ സേവന പാരമ്പര്യമുള്ള മുത്തൂറ്റ് ഹെൽത്ത്കെയർ ആരോഗ്യരംഗത്തെ ഏറ്റവും പുതിയ മെഡിക്കൽ സാങ്കേതിക വിദ്യകൾക്കാണ് ആശുപത്രിയിൽ പ്രാധാന്യം നൽകിയിരിക്കുന്നത്.
റോബോട്ടിക് സർജറിയുടെ ഗുണങ്ങളായ കുറഞ്ഞ വേദന, കുറഞ്ഞ രക്ത നഷ്ടം, കൃത്യത, ചെറിയ മുറിവുകളും പാടുകളും, കുറഞ്ഞ ദിവസത്തെ ആശുപത്രി വാസം, സാധാരണ ജീവിതത്തിലേക്ക് വേഗത്തിലുള്ള തിരിച്ചുവരവ്, കുറഞ്ഞ അണുബാധ സാധ്യത എന്നിവ രോഗികൾക്ക് പ്രതീക്ഷയും ആരോഗ്യവും പകരുന്നതാണെന്ന് അധികൃതർ പറഞ്ഞു.