ലോറിയും കാറും കൂട്ടിയിടിച്ച് അപകടം
1591224
Saturday, September 13, 2025 3:44 AM IST
ഏനാത്ത്: എംസി റോഡിൽ ഏനാത്ത് പെട്രോൾ പമ്പിന് മുന്നിൽ കണ്ടെയ്നർ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. കാറിലുണ്ടായിരുന്ന ചെങ്ങന്നൂർ സ്വദേശികളായ രണ്ടുപേർക്ക് പരിക്കേറ്റു.
കൊട്ടാരക്കര ഭാഗത്തുനിന്നു വന്ന ലോറി നിയന്ത്രണം വിട്ട് എതിരേ വന്ന കാറിൽ ഇടിച്ച ശേഷം സമീപത്തെ പുക പരിശോധന കേന്ദ്രത്തിലേക്ക് ഇടിച്ചു കയറുകയായിരിന്നു.
കടയുടെ മുന്നിലിരുന്ന ഇരുചക്രവാഹനങ്ങൾക്കും നാശനഷ്ടമുണ്ടായി. ഇന്നലെ രാവിലെ 6.30 ഓടെയായിരുന്നു അപകടം. ലോറി ഡ്രൈവർ ഉറങ്ങിപ്പോയതായാണ് അപകട കാരണമെന്ന് പറയുന്നു.