പുനരൈക്യ വാർഷികം: എംസിവൈഎം പ്രയാണങ്ങൾ പൂർത്തിയായി
1591228
Saturday, September 13, 2025 3:44 AM IST
പത്തനംതിട്ട: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ 95-ാം പുനരൈക്യ വാർഷിക ആഘോഷങ്ങളുടെ ഭാഗമായി എംസിവൈഎം പത്തനംതിട്ട ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട പ്രയാണങ്ങൾ 100 യൂണിറ്റുകളിലും പൂർത്തിയായി.
കഴിഞ്ഞ ജനുവരി 24ന് പത്തനംതിട്ട ഭദ്രാസന അധ്യക്ഷൻ ഡോ. സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത ആശിർവദിച്ചാണ് വള്ളിക്കുരിശ്, വിശുദ്ധ ബൈബിൾ, എംസിവൈഎം പതാക എന്നിവ അടങ്ങിയ പ്രയാണങ്ങൾക്ക് തുടക്കം കുറിച്ചത്.
ഭദ്രാസനത്തിലെ അഞ്ച് വൈദിക ജില്ലകളായ റാന്നി - പെരുനാട്, സീതത്തോട്, കോന്നി, പത്തനംതിട്ട, പന്തളം എന്നിവിടങ്ങളിലെ 100 യൂണിറ്റുകളിലൂടെയാണ് പ്രയാണങ്ങൾ കടന്നുപോയത്. ഇക്കാലയളവിൽ ഇതുമായി ബന്ധപ്പെട്ട നിരവധി സാമൂഹിക, ആധ്യാത്മിക പ്രവർത്തനങ്ങൾക്ക് യൂണിറ്റുകളും വൈദിക ജില്ലകളും ഭദ്രാസന സമിതിയും നേതൃത്വം നൽകിയതായി ഭാരവാഹികൾ പറഞ്ഞു.
16 ന് വിവിധ വൈദിക ജില്ലകളിൽ നിന്നും സമ്മേളന നഗരിയായ മാർ ഈവാനിയോസ് നഗറിലേക്ക് (ഓൾ സെയ്ന്റ്സ പബ്ലിക് സ്കൂൾ, അടൂർ) പ്രയാണങ്ങൾ നടക്കുന്നതോടെ സമാപനമാകും.