മാർപാപ്പയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് തിരുവല്ല നഗരം
1545524
Saturday, April 26, 2025 3:44 AM IST
തിരുവല്ല: മനുഷ്യർ പരസ്പരം സ്നേഹിക്കുവാനും, ക്ഷമിക്കുവാനും ആഹ്വാനം ചെയ്ത വലിയ ഇടയനായിരുന്നു ഫ്രാൻസിസ് മാർപാപ്പയെന്ന് ഡോ.തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത. തിരുവല്ല അതിരൂപതയുടെയും പൗരാവലിയുടെയും ആഭിമുഖ്യത്തിൽ എസ് സിഎസ് അങ്കണത്തിൽ നിന്നും സെന്റ് ജോൺസ് മെത്രാപ്പോലീത്തൻ കത്തീഡ്രലിലേക്ക് നടത്തിയ ഫ്രാൻസിസ് മാർപാപ്പ അനുസ്മരണ മൗന ജാഥയിൽ പ്രാരംഭ സന്ദേശം നൽകുകയായിരുന്നു മെത്രാപ്പോലീത്ത.
സമാധാനത്തിന്റെ സന്ദേശ വാഹകനായി ലോകമെന്പാടും സഞ്ചരിച്ച വ്യക്തിയായിരുന്നു ഫ്രാൻസിസ് മാർപാപ്പ. അശരണർക്കുവേണ്ടി എന്നും നിലകൊള്ളുകയും ലോകം മുഴുവനും സമാധാനം നിലനിർത്തണമെന്ന് ആഗ്രഹിക്കുകയും ചെയ്ത വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്.
മാർപാപ്പയ്ക്ക് തിരുവല്ല നഗരത്തിന്റെ ആദരാഞ്ജലി അർപ്പിച്ച് നൂറു കണക്കിനാളുകൾ അണിനിരന്ന മൗനജാഥ സെന്റ് ജോൺസ് കത്തീഡ്രലിൽ സമാപിച്ചു. തിരുവല്ല അതിരൂപതാധ്യക്ഷൻ ആർച്ച് ബിഷപ് ഡോ. തോമസ് മാർ കൂറിലോസ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ബിഷപ് ഗീവർഗീസ് മാർ അപ്രേം, ആന്റോ ആന്റണി എംപി, ശ്രീരാമകൃഷ്ണ ആശ്രമം മഠധിപതി സ്വാമി നിർവിണാനന്ദ, മാത്യു ടി. തോമസ് എംഎൽഎ, ഓർത്തഡോക്സ് സഭ സെക്രട്ടറി ബിജു ഉമ്മൻ, പ്രഫ. ജേക്കബ് എം. ഏബ്രഹാം, ബിജു പാലത്തിങ്കൽ, സിറിയക് ജോൺ എന്നിവർ പ്രസംഗിച്ചു.
അതിരൂപത വികാരി ജനറാൾ റവ. ഡോ. ഐസക് പറപ്പള്ളിൽ, മുൻ എംഎഎ ജോസഫ് എം.പുതുശേരി, ഫാ. മാത്യു പുനക്കുളം, നഗരസഭ വൈസ് ചെയർമാൻ ജിജി വട്ടശേരി, മുൻ ചെയർമാൻ ആർ.ജയകുമാർ, ഫാ.സന്തോഷ് അഴകത്ത് , ഫാ. ഈപ്പൻ പുത്തൻപറമ്പിൽ, ഫാ. ബിനീഷ് കാഞ്ഞിരത്തുംപറമ്പിൽ, ഷിബു പുതുക്കേരിൽ,
സജി എബ്രഹാം, ഫാ. ഫിലിപ്പ് തയില്യം , ബാബു കല്ലിങ്കൽ, ഷാജി മാത്യു, എം.കെ. വർക്കി, ജിനു തുമ്പുംകുഴി, എജി പറപ്പാട്ട്, ബിജു ജോർജ്, ഫാ. വർഗീസ് ചാമക്കാലയിൽ, ഫാ. തോമസ് പാറക്കൽ എന്നിവർ നേതൃത്വം നൽകി.
മാർപാപ്പ അനുസ്മരണ യാത്ര ഇന്ന് റാന്നിയിൽ
റാന്നി: കാത്തലിക് ഫെലോഷിപ്പിന്റെയും റാന്നി പൗരാവലിയുടെയും സംയുക്താഭിമുഖ്യത്തിൽ ഫ്രാൻസിസ് മാർപ്പാപ്പ അനുസ്മരണ യാത്രയും സമ്മേളനവും ഇന്ന് റാന്നിയിൽ നടക്കും. രാവിലെ 9.30ന് നീരാട്ടുകാവ് സെന്റ് തോമസ് ദേവാലയത്തിൽ നിന്നുംആരംഭിക്കുന്ന അനുസ്മരണയാത്ര ടൗൺ ചുറ്റി ചെത്തോങ്കര ക്രിസ്തുരാജ ദേവാലയത്തിൽ സമാപിക്കും.
തുടർന്നു നടക്കുന്ന അനസ്മരണ സമ്മേളനത്തിൽ പ്രമോദ് നാരായൺ എംഎൽഎ, ഡിവൈഎസ്പി ആർ. ജയരാജ് തുടങ്ങിയവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.
റാന്നി മേഖലയിലെ വിവിധ ഇടവകകളിൽ നിന്നുള്ള വൈദികരും അല്മായ പ്രതിനിധികളും നേതൃത്വം നൽകും.