ഫ്രാൻസിസ് മാർപാപ്പ അനുസ്മരണം ഇന്ന് തിരുവല്ലയിൽ
1545228
Friday, April 25, 2025 4:05 AM IST
തിരുവല്ല: കാലം ചെയ്ത ഫ്രാൻസിസ് മാർപാപ്പയോടുള്ള ആദരസൂചകമായി തിരുവല്ല അതിഭദ്രാസനത്തിന്റെയും തിരുവല്ല പൗരാവലിയുടെയും ആഭിമുഖ്യത്തിൽ അനുസ്മരണ പരിപാടികൾ ഇന്ന് നടക്കും.
വൈകുന്നേരം നാലിന് എസ്സിഎസ് കാമ്പസിൽ നിന്ന് ആരംഭിക്കുന്ന മൗനജാഥയുടെ ആരംഭത്തിൽ ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത ആമുഖ സന്ദേശം നൽകും. തുടർന്നുള്ള മൗനജാഥ എസ് സിഎസ് കാമ്പസിൽനിന്ന് ആരംഭിച്ച് സെന്റ് ജോൺസ് മെത്രാപ്പോലീത്തൻ കത്തീഡ്രലിൽ സമാപിക്കും.
തുടർന്ന് ആർച്ച് ബിഷപ് ഡോ. തോമസ് മാർ കൂറിലോസിന്റെ അധ്യക്ഷതയിൽ നടക്കുന്ന അനുസ്മരണ യോഗത്തിൽ സിഎസ്ഐ ബിഷപ് തോമസ് സാമുവൽ, ബിഷപ് ഗീവർഗീസ് മാർ അപ്രേം, മാത്യു ടി. തോമസ് എംഎൽഎ, സ്വാമി നിർവിണാനന്ദ, ഇമാം ഹാഫിസ് മുഹമ്മദ് റിഫാൻ ബഖവി, ഓർത്തഡോക്സ് സഭ അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, നഗരസഭാധ്യക്ഷ അനു ജോർജ് എന്നിവർ പ്രസംഗിക്കും.
മുഖ്യ വികാരി ജനറൽ റവ. ഡോ. ഐസക് പറപ്പള്ളിൽ, കത്തീഡ്രൽ വികാരി ഫാ. മാത്യു പുനക്കുളം, ഫാ. ചെറിയാൻ കുരിശുമൂട്ടിൽ, ബിജു പാലത്തിങ്കൽ, സിറിയക് വി ജോൺ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു.