ഈസ്റ്റർ സ്നേഹസംഗമം സംഘടിപ്പിച്ചു
1545231
Friday, April 25, 2025 4:06 AM IST
കവിയൂർ: വൈഎംസിഎ തിരുവല്ല സബ് - റീജിയൻ സംഘടിപ്പിച്ച ഈസ്റ്റർ സ്നേഹ സംഗമം ദേശീയ ട്രഷറാർ റെജി ജോർജ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ ജോജി പി. തോമസ് അധ്യക്ഷത വഹിച്ചു. മാത്യൂസ് മാർ സിൽവാനിയോസ് മുഖ്യപ്രഭാഷണം നടത്തി.
റീജണൽ യൂത്ത് വർക്ക് കമ്മിറ്റി ചെയർമാൻ ലിനോജ് ചാക്കോ, മുൻ സബ് - റീജിയൻ ചെയർമാൻമാരായ വർഗീസ് ടി. മങ്ങാട്, ജോസഫ് നെല്ലാനിക്കൽ, കെ.സി. മാത്യു, ജനറൽ കൺവീനർ സുനിൽ മറ്റത്ത്, വൈസ് ചെയർമാൻ നിതിൻ വർക്കി ഏബ്രഹാം,
വൈഎംസിഎ പ്രസിഡന്റ് ജേക്കബ് മാത്യു, പ്രോഗ്രാം കൺവീനർ സജി വിഴലയിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോസഫ് ജോൺ, ഭാരവാഹികളായ കുര്യൻ ചെറിയാൻ, റോയി വർഗീസ്, എലിസബേത്ത് കെ. ജോർജ്, സജി മാമ്പ്രക്കഴിയിൽ, റെജി പോൾ എന്നിവർ പ്രസംഗിച്ചു.