അടൂർ എൻജിനിയറിംഗ് കോളജിൽ അന്താരാഷ്ട്ര കോൺഫറൻസ്
1545534
Saturday, April 26, 2025 3:52 AM IST
പത്തനംതിട്ട: അടൂർ മണക്കാല എൻജിനിയറിംഗ് കോളജിലെ മെക്കാനിക്കൽ എൻജിനിയറിംഗ് വിഭാഗം സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര കോൺഫറൻസ് അടൂർ ഹോട്ടൽ ലാൽസ് റസിഡൻസിയിൽ 28 ന് നടക്കും. കൊല്ലം ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. വി.പി. ജഗതി രാജ് ഉദ്ഘാടനം ചെയ്യും.
ഐഎച്ച്ആർഡി ഡയറക്ടർ ഡോ. വി.എ. അരുൺ കുമാർ അധ്യക്ഷത വഹിക്കും. പ്രശസ്തമായ സ്ഥാപനങ്ങളിൽ നിന്നുള്ള ഗവേഷകരും അധ്യാപകരും പ്രബന്ധങ്ങൾ അവതരിപ്പിക്കും. കോൺഫറൻസിൽ പ്രബന്ധങ്ങൾ നേരിട്ടോ, ഓൺലൈനായോ അവതരിപ്പിക്കാൻ സൗകര്യം ഉണ്ടായിരിക്കുമെന്ന് പ്രിൻസിപ്പൽ ഡോ. കെ. സുനിൽ കുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഡോ. കെ.പി.വെങ്കിട്ടരാജ്, ഡോ. എ. കെ. മധു എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.