അറസ്റ്റ് ചെയ്തു
1545230
Friday, April 25, 2025 4:05 AM IST
അടൂർ: ഗുരുമന്ദിരത്തിന്റെ പ്രതിഷ്ഠാ വാര്‍ഷികത്തോടനുബന്ധിച്ച് പ്രസാദമായി വിതരണം ചെയ്ത ഉണ്ണിയപ്പം മോശമാണെന്ന് ആരോപിച്ച് അസഭ്യം പറഞ്ഞുവെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. ഏനാത്ത് കടമ്പനാട് വടക്ക് പാലത്തുണ്ടില്‍ വീട്ടില്‍ ഷൈജുവാണ് അറസ്റ്റിലായത്.
17 നായിരുന്നു പ്രതിഷ്ഠാ വാര്‍ഷികം നടന്നത്. അന്നു പ്രസാദമായി വിതരണം ചെയ്ത ഉണ്ണിയപ്പം മോശമാണെന്ന് പറഞ്ഞാണ് ഇയാള്‍, ശാഖാ സെക്രട്ടറി കടമ്പനാട് വടക്ക് നെല്ലിമുകള്‍ അരുണ്‍ നിവാസില്‍ അരുണ്‍ സുദര്‍ശനനെ ഫോണിലൂടെ അസഭ്യം വിളിച്ചത്.
തുടര്‍ന്ന് വീട്ടിലെത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും പറയുന്നു. എസ്ഐ ആർ. ശ്രീകുമാര്‍, സി പിഒ ഷാനു പോലീസ് നടപടിക്ക് നേതൃത്വം നല്കി.