ശതാബ്ദി ആഘോഷവും മതസൗഹാർദ സമ്മേളനവും നാളെ
1545229
Friday, April 25, 2025 4:05 AM IST
റാന്നി: റാന്നി കരിമ്പനാംകുഴി സെന്റ് ആൻഡ്രൂസ് മാർത്തോമ്മ ഇടവക ശതാബ്ദി ആഘോഷം 'അഗാപ്പെ - 2025' നാളെ വിവിധ പരിപാടികളോടെ ആഘോഷിക്കും. ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി മതസൗഹാർദ്ദ സമ്മേളനവും, ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടത്തും.
റാന്നി നിലയ്ക്കൽ ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി മുഖ്യപ്രഭാഷണം നടത്തും.
പത്തനംതിട്ട രൂപതാധ്യക്ഷൻ ഡോ. സാമുവേൽ മാർ ഐറേനിയോസ്, ക്നാനായ അതിഭദ്രാസനം റാന്നി മേഖല മെത്രാപ്പോലീത്ത കുര്യാക്കോസ് മാർ ഇവാനിയോസ്, ആന്റോ ആന്റണി എംപി, പ്രമോദ് നാരായൺ എംഎൽഎ, ഹരി പത്തനാപുരം, ഫാ.എ.ജെ. ക്ലീമിസ്, സംവിധായകൻ കെ. മധു തുടങ്ങിയവർ പ്രസംഗിക്കും.
ശതാബ്ദി കാരുണ്യ പദ്ധതിയുടെ ഭാഗമായി കിഡ്നി രോഗികൾക്കായുള്ള ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനം തോമസ് ഫിലിപ്പ് ഡെൽറ്റ നിർവഹിക്കും.