ഇടതു സർക്കാർ സാധാരണക്കാരുടെ ജീവിതം വഴിമുട്ടിക്കുന്നു: സതീഷ് കൊച്ചുപറന്പിൽ
1540767
Tuesday, April 8, 2025 3:22 AM IST
പത്തനംതിട്ട: സാധാരണ ജനങ്ങളുടെ ജീവിതം വഴിമുട്ടിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇടതുപക്ഷ സര്‍ക്കാര്‍ തുടര്‍ന്നുവരുന്നതെന്ന് ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ.
കാട്ടു പന്നികള്‍ ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ കാര്‍ഷിക വിളകള്‍ നശിപ്പിച്ചും മനുഷ്യരെ ഉപദ്രവിച്ചും വിലസുമ്പോള്‍ അതിന് പരിഹാരം കാണാന്‍ ശ്രമിക്കാതെ കര്‍ഷക ദ്രോഹ നടപടികള്‍ തുടരുകയാണെന്നും സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. സര്‍ക്കാരിന്റെ ഇത്തരം ജനദ്രോഹ നയങ്ങള്‍ക്കെതിരേ പഞ്ചായത്തുകള്‍തോറും പ്രക്ഷോഭ പരിപാടികള്‍ പോഷക സംഘടനകളുടെ നേതൃത്വത്തില്‍ നടത്തുവാന്‍ കോണ്‍ഗ്രസ് കര്‍മ പരിപാടികള്‍ ആവിഷ്കരിക്കുമെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.
ഡിസിസി വൈസ് പ്രസിഡന്റ് എ. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. ഡിസിസി ഭാരവാഹികളായ അനില്‍ തോമസ്, കെ. ജാസിം കുട്ടി, കെ. ജയവര്‍മ, പോഷക സംഘടന നേതാക്കളായ ജ്യോതിഷ് കുമാര്‍ മലയാലപ്പുഴ, രജനി പ്രദീപ്, വിജയ് ഇന്ദുചൂഢന്, അലന് ജിയോ മൈക്കിള്‍, നഹാസ് പത്തനംതിട്ട, വില്‍സണ്‍ തുണ്ടിയത്ത്, എ.കെ. ലാലു, മാത്യു പാറയ്ക്കല്‍, ബാബു മാമ്പറ്റ, അഫ്സല്. എസ്, സജി. കെ. സൈമണ്‍, ലാലി ജോൺ, സുധ നായര്‍, പി.കെ. ഗോപി, ഷാനവാസ് പെരിങ്ങമല, സിബി ജേക്കബ് തോമസ്, ഫാ. ഡാനിയേല്‍ പുല്ലേലിൽ, അജിത് മണ്ണില്‍, ഷാജി കുളനട എന്നിവല്‍ പ്രസംഗിച്ചു.