സ്ത്രീ സ്വാശ്രയത്വം ശക്തിപ്പെടുത്താന്‍ കുടുംബശ്രീക്ക് കഴിയണം: ഡെപ്യൂട്ടി സ്പീക്കര്‍
1540763
Tuesday, April 8, 2025 3:06 AM IST
കടന്പനാട്: സ്ത്രീ സ്വാശ്രയത്വം ശക്തിപ്പെടുത്തുവാന്‍ കുടുംബശ്രീക്ക് കഴിയണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. സ്ത്രീശക്തീകരണവുമായി ബന്ധപ്പെട്ട് സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പറേഷനും പട്ടികജാതി വികസന കോര്‍പറേഷനും നല്കിയ മൈക്രോ ക്രെഡിറ്റ് വായ്പ പദ്ധതി കടമ്പനാട് ഗ്രാമപഞ്ചായത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കുടുംബശ്രീ ഗ്രൂപ്പുകള്‍ക്ക് 10 ലക്ഷം രൂപയും ജെഎല്ജെ ഗ്രൂപ്പുകള്‍ക്ക് നാലു ലക്ഷം രൂപയും പട്ടിക വിഭാഗങ്ങള്‍ക്ക് വ്യക്തിഗത ആനുകൂല്യമായി ഒരു ലക്ഷം രൂപയുമാണ് നല്‍കിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എസ്. രാധാകൃഷ്ണന്, ബ്ലോക്ക് പഞ്ചായത്ത് അംഗം വിമലാ മധു, പ്രശാന്ത്, പ്രവീണ, അഖില്‍ രാജ്, മായ, കുടുംബശ്രീ അധ്യക്ഷ ഫൗസിയാ അബു എന്നിവര്‍ പ്രസംഗിച്ചു.