ലോകാരോഗ്യ ദിനാചരണം: ജില്ലാതല ഉദ്ഘാടനം നടത്തി
1540762
Tuesday, April 8, 2025 3:06 AM IST
പന്തളം: ലോകാരോഗ്യദിനാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം പന്തളം കുരമ്പാല സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളി ഓഡിറ്റോറിയത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. നഗരസഭാ ചെയര്മാന് അച്ചന്‍കുഞ്ഞ് ജോണ്‍ അധ്യക്ഷത വഹിച്ചു.ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എൽ. അനിതകുമാരി മുഖ്യപ്രഭാഷണവും ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ.ഒ.എൽ. ശ്രുതി വിഷയാവതരണവും നടത്തി.
നഗരസഭാ വൈസ്ചെയര് പേഴ്സണ്‍ രമ്യ, ആരോഗ്യ വികസന സമിതി ചെയര്മാന് രാധാകൃഷ്ണനുണ്ണിത്താൻ, ജില്ലാ ആര്‍സിഎച്ച് ഓഫീസര്‍ ഡോ. കെ.കെ. ശ്യാംകുമാർ, ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ എസ്. ശ്രീകുമാർ, സിഡിപി ഒ. അജിത, സിഡിഎസ് ചെയർപേഴ്സണ്‍ രാജലക്ഷ്മി, ഡിപിഎച്ച്എന്സിഎ. അനില കുമാരി തുടങ്ങിയവർ പ്രസംഗിച്ചു.
തിരുവല്ല: പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് ലോകാരോഗ്യ ദിനാചരണം ചാത്തങ്കേരി സാമൂഹികാരോഗ്യകേന്ദ്രത്തിൽ പ്രസിഡന്റ് സി.കെ. അനു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സോമൻ താമരച്ചാലിൽ അധ്യക്ഷത വഹിച്ചു.
ദിനാചരണത്തോടനുബന്ധിച്ച് ബോധവത്കരണ പ്രവർത്തനവും പിയർ എഡ്യൂക്കേറ്റർമാർക്ക് ഉപന്യാസ മത്സരവും നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം അരുന്ധതി അശോക്, മെഡിക്കൽ ഓഫീസർ ഡോ.എസ്. ശാലിനി, ഹെൽത്ത് സൂപ്പർവൈസർ ബിനു ജോയ് എന്നിവർ പ്രസംഗിച്ചു.