അടൂർ ഭവാനി - പങ്കജം സ്മാരക നാടക പഠനകേന്ദ്രം ആരംഭിക്കും
1540754
Tuesday, April 8, 2025 3:06 AM IST
പത്തനംതിട്ട: അടൂരിന്റെ അതുല്യ നാടക - ചലച്ചിത്ര പ്രതിഭകളായ അടൂർ ഭവാനിയുടെയും അടൂർ പങ്കജത്തിന്റെയും സ്മരണ നിലനിർത്താൻ ഇപ്റ്റ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്മാരക നാടക പഠന കേന്ദ്രം ആരംഭിക്കാൻ ഓഡിയം ഇപ്റ്റ ദ്വിദിന ശില്പശാല തീരുമാനിച്ചു.
നാടക പഠന കേന്ദ്രത്തിന്റെയും നാടൻപാട്ട് സംഘത്തിന്റെയും ഗായക സംഘത്തിന്റെയും ഡിജിറ്റൽ ഇപ്റ്റയുടെയും ഇപ്റ്റ നൃത്ത സംഘത്തിന്റെയും ലിറ്റിൽ ഇപ്റ്റയുടെയും ഉപസമിതി ഭാരവാഹികളുടെയും പ്രഖ്യാപനം ഇപ്റ്റ സംസ്ഥാന വൈസ് പ്രസിഡന്റ് ചിറ്റയം ഗോപകുമാർ നിർവഹിച്ചു.
വത്സൻ രാമംകുളം ക്ലാസ് നയിച്ചു. സെമിനാറിൽ ജില്ലാ വൈസ് പ്രസിഡന്റ് എ. ബിജു മോഡറേറ്ററായിരുന്നു. ജില്ലാ സെക്രട്ടറി ഡോ.അജിത് ആർ. പിള്ള ക്യാന്പ് അവലോകനം ചെയ്തു.
സമാപന സമ്മേളനം പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി. മണിയമ്മ ഉദ്ഘാടനം ചെയ്തു. ഇപ്റ്റ ജില്ലാ പ്രസിഡന്റ് അടൂർ ഹിരണ്യ അധ്യക്ഷത വഹിച്ചു. അടൂർ നഗരസഭ വൈസ് ചെയർപേഴ്സൺ രാജി ചെറിയാൻ, ഇപ്റ്റ ഭാരവാഹികളായ പി.എൻ. സോമൻ, ആർ. ദീപ, എൻ.ആർ. പ്രസന്നചന്ദ്രൻപിള്ള, ചിറ്റാർ ആനന്ദൻ, നിള രാമസ്വാമി, ബിജു കണ്ണങ്കര എന്നിവർ പ്രസംഗിച്ചു. ക്യാമ്പ് ഡയറക്ടർ ബി.അജിത്കുമാർ സ്വാഗതവും കെ.പത്മിനി നന്ദിയും പറഞ്ഞു.