ഹോം നഴ്സിനെ കുത്തി പരിക്കേല്പിച്ചു
1540759
Tuesday, April 8, 2025 3:06 AM IST
കൊടുമൺ: കൊടുമണില്‍ ഹോം നഴ്സിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. കൊടുമണ്‍ ഐക്കാടാണ് സംഭവം. ഹോം നഴ്സ് പന്തളം സ്വദേശിനി വിജയ സോണിക്കാണ് (35) കുത്തേറ്റത്. ഭർത്താവ് ഐമനം സ്വദേശി വിപിന്‍ തോമസാണ് കുത്തിയത്.
കുടുംബ പ്രശ്നമാണന്ന് കാരണമെന്ന് പറയുന്നു.ആക്രമണത്തിന് ശേഷം വിജയ സോണിയെ വിപിന്‍ തന്നെ പന്തളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. കൊടുമണ്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹോം നഴ്സായി ജോലി ചെയ്തിരുന്ന വീട്ടില്‍ ഇന്നലെ രാവിലെയാണ് വിജയക്ക് കുത്തേറ്റത്.