വെട്ടൂർ ആയിരവില്ലൻ ക്ഷേത്രത്തിലെ പടയണി ഇന്നുമുതൽ
1540757
Tuesday, April 8, 2025 3:06 AM IST
വെട്ടൂർ : ആയിരവില്ലൻ ക്ഷേത്രത്തിലെ പടയണി ഇന്ന് മുതൽ 10 വരെ നടക്കും. ഇന്നും നാളെയും രാത്രി 10.30 മുതൽ ആയിരവില്ലേശ്വര കലാഗ്രാമത്തിന്റെ നേതൃത്വത്തിൽ പടയണി പഠിച്ചിറങ്ങിയ പുതുതലമുറയാണ് കോലങ്ങൾ തുള്ളുന്നതും പടയണിപ്പാട്ടുകൾ പാടുന്നതും. 10ന് രാത്രി 10.30ന് വലിയപടയണിയായ മീനപ്പൂരപ്പടയണിയും അരങ്ങേറും.
ഇത്തവണ ഉത്രം ഉത്സവത്തിന്റെ ഭാഗമായുള്ള മൂന്നുദിവസത്തെ പടയണിയിൽ ഗണപതിയും മാടനും മറുതയും കാഞ്ഞിരമാലയും കാലനും പക്ഷിയും യക്ഷിയും ഭൈരവിയും കളംനിറഞ്ഞാടി തുള്ളിയൊഴിയുന്നത് ഇവിടെത്തന്നെ പരിശീലനം നേടിയ പുതുതലമുറയിലൂടെയാണ്. ഒപ്പം പുലവൃത്തവും അവതരിപ്പിക്കുന്നതും ഇവരാണ്.