സ്പോർട്സ് കൗൺസിൽ ലഹരിവിരുദ്ധ കാന്പയിന് ഇന്ന് തുടക്കം
1540765
Tuesday, April 8, 2025 3:22 AM IST
പത്തനംതിട്ട: ലഹരി വിരുദ്ധ കാന്പയിനിന്റെ ഭാഗമായി സംസ്ഥാന സർക്കാരും സ്പോർട്സ് കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ പ്രചാരണ പരിപാടികൾക്ക് ഇന്ന് തുടക്കമാകും.
കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ഇന്നു രാവിലെ 11.30ന് ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഏബ്രഹാം, ജില്ലാ പോലീസ് പോലീസ് മേധാവി വി.ജി. വിനോദ് കുമാർ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽ കുമാർ, അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.
വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ, തദ്ദേശ സ്ഥാപന അധ്യക്ഷർ, യൂത്ത് വെൽഫെയർ ബോർഡ് അംഗങ്ങൾ, യുവജന, വിദ്യാർഥി സംഘടനാ പ്രതിനിധികൾ, എസ്പിസി, ഗൈഡ്സ് ജില്ലാ ഭാരവാഹികൾ തുടങ്ങിയവരെക്കൂടി യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി അറിയിച്ചു.