രാജേഷ് മേപ്പള്ളിൽ സ്മാരക പടയണി പുരസ്കാരം പ്രസന്നകുമാർ കടമ്മനിട്ടയ്ക്ക്
1540756
Tuesday, April 8, 2025 3:06 AM IST
വെട്ടൂർ: പടയണിയെ പ്രോത്സാഹിപ്പിക്കുകയും ഓൺലൈനിലൂടെയും സാമൂഹികമാധ്യമങ്ങളിലൂടെയും ലോകം മുഴുവൻ എത്തിക്കുകയും ചെയ്ത കലാകാരനും സാങ്കേതികവിദഗ്ധനുമായിരുന്ന രാജേഷ് മേപ്പള്ളിലിന്റെ സ്മരണയ്ക്കായി കലാഗ്രാമം ഏർപ്പെടുത്തിയ പടയണി പുരസ്കാരം പ്രസന്നകുമാർ കടമ്മനിട്ടയ്ക്ക്.
കടമ്മനിട്ട ഗോത്രകലാകളരിയുടെ മുഖ്യസംഘാടകനായ പ്രസന്നകുമാർ കടമ്മനിട്ട ഫോക് ലോർ അക്കാഡമി പുരസ്കാര ജേതാവു കൂടിയാണ്.
10ന് രാത്രി 10ന് പുരസ്കാരം സമ്മാനിക്കുമെന്ന് ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ്് ബാബുക്കുട്ടൻ ചാങ്ങയിൽ, സെക്രട്ടറി സന്തോഷ് പാലയ്ക്കൽ, കലാഗ്രാമം പ്രസിഡന്റ് വെട്ടൂർ ജ്യോതിപ്രസാദ് എന്നിവർ അറിയിച്ചു.