മികച്ച വിദ്യാലയമായി മങ്ങാരം ഗവ. യുപി സ്കൂൾ
1540766
Tuesday, April 8, 2025 3:22 AM IST
പത്തനംതിട്ട: മാലിന്യമുക്ത കേരളം ജനകീയ കാന്പയ്നിൽ പത്തനംതിട്ട ജില്ലയിലെ മികച്ച വിദ്യാലയമായി മങ്ങാരം ഗവൺമെന്റ് യുപി സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടു.
പരിസ്ഥിതി പുനഃസ്ഥാപനം, കൃഷി, ജലസംരക്ഷണ പ്രവർത്തനങ്ങൾ, മാലിന്യ സംസ്കരണം എന്നീ നാലു മേഖലകളിലെ പ്രവർത്തനങ്ങളാണ് നേട്ടത്തിന് സഹായിച്ചത്. ഹരിത കേരള മിഷൻ ശുചിത്വ മിഷൻ, പന്തളം നഗരസഭ ഉദ്യോഗസ്ഥർ എന്നിവർ സ്കൂൾ സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി 118 പോയിന്റും എ പ്ലസ് ഗ്രേഡും സ്കൂളിനു ലഭിച്ചു. മാലിന്യ മുക്തം നവകേരളം ജനകീയ കാന്പെയിൻ പത്തനംതിട്ട ജില്ലാതല ശുചിത്വ പ്രഖ്യാപന വേദിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഏബ്രഹാം സ്കൂളിന് ഉപഹാരം നൽകി.