അവധിക്കാല ക്രിക്കറ്റ് ക്യാന്പ് നടത്തി
1540760
Tuesday, April 8, 2025 3:06 AM IST
തിരുവല്ല: കോട്ടൂർ ആർച്ച്ബിഷപ് മാർ ഗ്രിഗോറിയോസ് പബ്ലിക് സ്കൂളിൽ പത്തനംതിട്ട ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ അവധിക്കാല ക്രിക്കറ്റ് പരിശീലന ക്യാമ്പ് കവിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.ഡി. ദിനേശ്കുമാർ ഉദ്ഘാടനം ചെയ്തു.
സ്കൂൾ മുൻ മാനേജർ ഫാ. ഷാജി ബഹനാൻ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ. സിബിൻ മാത്യു , കേരള ക്രിക്കറ്റ് അസോസിയേഷന്റെ മുൻ പ്രസിഡന്റ് സാജൻ കെ. വർഗീസ്, കെസിഎ അംഗം സാജൻ വർഗീസ്, ഫാ. വർഗീസ് കണ്ടത്തിൽ, സ്കൂൾ പിടിഎ പ്രസിഡന്റ് ജോജി കെ. ഫിലിപ്പ്, സ്കൂളിലെ കായികാധ്യാപകൻ നിധിൻ പ്രേംകുമാർ എന്നിവർ പ്രസംഗിച്ചു.