ഹാൻവീവ് വിഷു - ഈസ്റ്റർ റിബേറ്റ് മേള
1540755
Tuesday, April 8, 2025 3:06 AM IST
തിരുവല്ല: കേരള സർക്കാർ സ്ഥാപനമായ സംസ്ഥാന കൈത്തറി വികസന കോർപറേഷന്റെ നേതൃത്വത്തിൽ നടത്തുന്ന വിഷു - ഈസ്റ്റർ റിബേറ്റ് വസ്ത്രമേളയ്ക്ക് തിരുവല്ല പ്രൈവറ്റ് ബസ് സ്റ്റാൻഡിന് എതിർ വശത്തുള്ള ഹാൻവീവ് ഷോറൂമിൽ തുടക്കമായി.
20 ശതമാനം ഗവൺമെന്റ് റിബേറ്റ് ലഭ്യമാകുന്ന മേളയിൽ നിന്നും സർക്കാർ അനുബന്ധ ജീവനക്കാർക്ക് തുണിത്തരങ്ങൾ തവണ വ്യവസ്ഥയിലും വാങ്ങാനാകും. ഞായറാഴ്ച ഉൾപ്പെടെ എല്ലാ അവധി ദിവസങ്ങളിലും ഷോറൂം തുറന്നു പ്രവർത്തിക്കുമെന്നും മാനേജർ അറിയിച്ചു.