ജബൽപുരിൽ വൈദികരെ ആക്രമിച്ച നടപടി അപലപനീയം: കെസിസി
1539437
Friday, April 4, 2025 4:07 AM IST
തിരുവല്ല: മധ്യപ്രദേശിലെ ജബൽപുരിൽ ഫാ. ഡേവിഡ് ജോർജ്, ഫാ. ജോർജ് തോമസ് എന്നിവരുൾപ്പെട്ട വിശ്വാസീസമൂഹത്തെ മർദിച്ച സംഭവത്തിൽ കേരള കൗൺസിൽ ഓഫ് ചർച്ചസ് അപലപിച്ചു.
ഭരണഘടന ഉറപ്പുനൽകുന്ന മൗലിക അവകാശങ്ങൾ സംരക്ഷിക്കുന്നതിനു സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും കെസിസി ആവശ്യപ്പെട്ടു.
ഇന്ത്യയുടെ മതേതരത്വത്തിനും മതസൗഹാർദത്തിനും കളങ്കമുണ്ടാക്കുന്ന ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവർക്കെതിരേ മുഖം നോക്കാതെ നടപടിയെടുക്കണമെന്നും കെസിസി ആവശ്യപ്പെട്ടു.
സംഭവത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് കേന്ദ്ര ന്യൂനപക്ഷമന്ത്രിക്കും ന്യൂനപക്ഷ കമ്മീഷനും പരാതി നൽകിയതായി കെസിസി ജനറൽ സെക്രട്ടറി പ്രകാശ് പി. തോമസ് അറിയിച്ചു.