ലഹരിവേട്ടയുമായി എക്സൈസ്; ഡ്രൈഡേ മദ്യവില്പനയ്ക്ക് 12 കേസ്
1539128
Thursday, April 3, 2025 3:52 AM IST
പത്തനംതിട്ട: ഡ്രൈ ഡേ മദ്യ വില്പനയിൽ 12 പേർക്കെതിരേ എക്സൈസ് കേസെടുത്തു. മദ്യ ശാലകൾ അവധിയായദിവസം സമാന്തര മദ്യ വില്പന നടത്തിയവരാണ് പിടിയിലായത്. 12 കേസുകളിലായി ആറുപേരെ അറസ്റ്റ് ചെയ്തു. 46.44 ലിറ്റർ വിദേശ മദ്യവും 190 ലിറ്റര്‍ കോടയും 4.5 ലിറ്റര്‍ ചാരായവും പിടികൂടി.
മദ്യം വിറ്റ വകയിൽ 4530 രൂപയും കണ്ടെടുത്തു. ഒരു മയക്കമരുന്ന് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.