ലഹരി വിരുദ്ധ റാലി നടത്തി
1539735
Saturday, April 5, 2025 3:43 AM IST
വെച്ചൂച്ചിറ: നിരവ് സെന്റ് മേരീസ് സൺഡേസ്കൂളിലെ കുട്ടികൾ ഉഥാനോത്സവത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ റാലി നടത്തി. പള്ളിയിൽ നിന്ന് നവോദയ ജംഗ്ഷനിലെ സെന്റ് ആന്റണീസ് കപ്പേളയിലേക്കാണ് റാലി നടത്തിയത്.
വികാരി ഫാ. ജോസ് വള്ളിയാംതടത്തിൽ നേതൃത്വം നൽകി. കുട്ടികൾ ഫ്ലാഷ് മോബ് നടത്തിയശേഷം ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.