ലഹരിക്കെതിരേയുള്ള ബോധവത്കരണ ക്ലാസിന് ഇന്ന് തുടക്കം
1539424
Friday, April 4, 2025 3:50 AM IST
പത്തനംതിട്ട: വാഴമുട്ടം നാഷണൽ സ്പോർട്സ് വില്ലേജും ലെ മോണ്ട് ഗ്രീൻ സ്കൂളും സംയുക്തമായി വാഴമുട്ടം ഈസ്റ്റ് മാർ ബർസൗമ പള്ളി ഓഡിറ്റോറിയത്തിൽ ഇന്ന് വൈകുന്നേരം നാലിന് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കും.
ജില്ലാ കളക്ടർ എസ് . പ്രേംകൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കും. ഡോ.റോജി പി. ഉമ്മൻ പഠനക്ലാസ് നയിക്കും. ദേശീയ തലത്തിൽ മെഡൽ നേടിയ കുട്ടികൾക്കുള്ള പുരസ്കാരങ്ങൾ പത്തനംതിട്ട ടൗൺ ലയൺസ് ക്ലബ് സെക്രട്ടറി എസ്. വി. പ്രസന്ന കുമാർ വിതരണം ചെയ്യും.
സംസ്ഥാന സർക്കാരിന്റെ ഉജ്വല ബാല്യപുരസ്കാരം ലഭിച്ച ജുവിന ലിസ് തോമസിനെ ചടങ്ങിൽ ആദരിക്കും. റോളർ സ്കേറ്റിംഗ് സംസ്ഥാനതല ജേതാക്കൾക്കുള്ള ഉപഹാരവും വിതരണം ചെയ്യും. റോളർ സ്കേറ്റിംഗ് ലോക ചാമ്പ്യൻ അഭിജിത്ത് അമൽ രാജ് കുട്ടികൾക്ക് വിജയ സന്ദേശം നൽകും.
ലഹരിക്കെതിരേയുള്ള ബോധവത്കരണ പരിപാടികൾ തുടർന്നും സംഘടിപ്പിക്കാനാണ് തീരുമാനമെന്ന് ഭാരവാഹികൾ പറഞ്ഞു. രാജേഷ് ആക്ലേത്ത്, ബിജു രാജൻ, ബിനു കോശി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.