കേരളം ലഹരി മാഫിയയുടെ ഹബ്ബായി: അനൂപ് ജേക്കബ്
1539440
Friday, April 4, 2025 4:07 AM IST
പത്തനംതിട്ട: കേരളം ലഹരി മാഫിയായുടെ ഹബ്ബായി മാറിയിരിക്കുകയാണെന്നും ഇവരുടെ അഴിഞ്ഞാട്ടം മൂലം ജനങ്ങളുടെ സ്വൈര ജീവിതം പോലും ദുഃസഹമായിരിക്കുന്നുവെന്നും അനൂപ് ജേക്കബ് എംഎൽഎ. കേരള കോൺഗ്രസ് - ജേക്കബ് പത്തനംതിട്ട നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാർഥികൾ പോലും ലഹരി മരുന്നിന്റെ ഏജന്റുമായി മാറുന്നത് അപകടകരമായ അവസ്ഥയാണ്. ഈ മാഫിയാ സംഘത്തെ അമർച്ച ചെയുവാൻ സർക്കാർ തയാറാകുന്നില്ല. ഭരണകക്ഷിയുടെ ഒത്താശയോടുകൂടിയാണ് പല മേഖലകളിലും ലഹരി മരുന്നിന്റെ വില്പനയും വിതരണവും വ്യാപകമാകുന്നതെന്നും അനൂപ് ജേക്കബ് കുറ്റപ്പെടുത്തി.
പാർട്ടിജില്ലാ പ്രസിഡന്റ് സനോജ് മേമന അധ്യക്ഷത വഹിച്ചു. സംസ്ഥാന ചെയർമാൻ വാക്കനാട് രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടറി കോശി തുണ്ടുപറമ്പിൽ, സംസ്ഥാന ഉന്നതാധികാര സമിതി അംഗം ഷിബു കെ. ഏബ്രഹാം, ജോൺ പാപ്പി, രാജൻ പടിയറ, ബോബൻ തെക്കേതിൽ,
പറക്കോട് മുരളി, സജി ഇടിക്കുള, കെ.ജി. ഇടിക്കുള, രാജു വാണിയപുരയ്ക്കൽ, സാംസി അഞ്ചാമത്ത്, ടി.ജി. വർഗീസ്, ശ്യാം കാത്തിരക്കാട്ട്, ടി.ഇ. മജീദ്, കെ.കെ. ജോയി തുടങ്ങിയവർ പ്രസംഗിച്ചു.