യുഡിഎഫ് രാപകൽ സമരം ഇന്ന് വൈകുന്നേരം മുതൽ
1539438
Friday, April 4, 2025 4:07 AM IST
പത്തനംതിട്ട: തദ്ദേശ സ്ഥാപനങ്ങളോടു സംസ്ഥാന സർക്കാർ കാട്ടുന്ന അവഗണനയ്ക്കെതിരേ യുഡിഎഫ് രാപകൽ സമരം ഇന്ന് വൈകുന്നേരം ജില്ലയിലെ മുഴുവൻ പഞ്ചായത്ത്, നഗരസഭ കേന്ദ്രങ്ങളിലും ആരംഭിക്കും. നാളെ രാവിലെ വരെ തുടരുന്നതാണ് സമരം. തദ്ദേശസ്ഥാപനങ്ങള്‍ക്ക് ബജറ്റില്‍ നീക്കിവയ്ക്കുന്ന പ്ലാന്‍ ഫണ്ടും മറ്റും സംസ്ഥാന സർക്കാർ തുടർച്ചയായി വെട്ടിക്കുറച്ചുകൊണ്ടിരിക്കുകയാണ്. തത്ഫലമായി വികസന പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചിരിക്കുന്നു.
മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തിലും ഭീമമായ വെട്ടിക്കുറവാണ് വരുത്തിയതെന്ന് യുഡിഎഫ് ജില്ലാ സമിതി ചൂണ്ടിക്കാട്ടി. രാപകൽ സമരത്തിന്റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട മുനിസിപ്പല്‍ ടൗണ്‍ സ്ക്വയറില്‍ ഇന്ന് വൈകുന്നേരം ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ ഉദ്ഘാടനം ചെയ്യും.
തിരുവല്ലയില്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം പ്രഫ. പി.ജെ. കുര്യൻ, റാന്നിയില്‍ കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധു, കൊടുമണ്ണില്‍ കേരള കോൺഗ്രസ് വൈസ് ചെയർമാൻ പ്രഫ.ഡി.കെ. ജോണ്‍, വിവിധ സ്ഥലങ്ങളില്‍ വര്‍ഗീസ് മാമ്മൻ, എ. ഷംസുദ്ദീന്, കെ. ശിവദാസന്‍ നായർ, കെ.ഇ. അബ്ദുള്‍റഹ്മാന്‍,
പി. മോഹന്‍രാജ്, പന്തളം സുധാകരൻ, മാലേത്ത് സരളാദേവി, ടി.എം. ഹമീദ്, ജോസഫ് എം. പുതുശേരി, ജോണ്‍ കെ. മാത്യൂസ്, കെ.എസ്. ശിവകുമാർ, പി.ജി. പ്രസന്നകുമാര്‍, റിങ്കു ചെറിയാൻ, എന്‍. ഷൈലജ്, അനീഷ് വരിക്കണ്ണാമല, സമദ് മേപ്രത്ത്, സനോജ് മേമന, തോപ്പില്‍ ഗോപകുമാർ, പഴകുളം ശിവദാസന്‍, ലാലു തോമസ്, പ്രകാശ് തോമസ്, ജോണ്സണ് വിളവിനാൽ, സന്തോഷ് കുമാര്‍ കോന്നി, ഉമ്മന്‍ വടക്കേടം ഉള്‍പ്പെടെയുള്ള വിവിധ നേതാക്കള്‍ രാപകല്‍ സമരം ഉദ്ഘാടനം ചെയ്യും.