റാന്നിയിൽ ആരോഗ്യമേള 12ന്
1539127
Thursday, April 3, 2025 3:52 AM IST
റാന്നി: റാന്നി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വേൾഡ് മലയാളി കൗൺസിൽ കെയർ എൻ സേഫുമായി സഹകരിച്ച് 12ന് മെഗാ ആരോഗ്യമേള സംഘടിപ്പിക്കും. രാവിലെ ഒന്പതു മുതൽ രണ്ടു വരെയാണ് മെഗാ മെഡിക്കൽ ക്യാമ്പ്. സൗജന്യമായിട്ടുള്ള സൂപ്പർ സ്പെഷാലിറ്റി മെഗാ മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും കരിയർ ഗൈഡൻസുമാണ് സംഘടിപ്പിച്ചിട്ടുള്ളത്.
ക്യാമ്പിൽ 12 ൽ പരം വിഭാഗങ്ങളിലെ വിദഗ്ധരായ ഡോക്ടർമാർ നേതൃത്വം നൽകും. മെഡിക്കൽ ബോധവത്കരണ ക്ലാസിനൊപ്പം, പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞ വിദ്യാർഥികൾക്കായി തുടർ വിദ്യാഭ്യാസം സംബന്ധിച്ച് നൂറുൽ ഇസ്ലാം സെന്റർ ഫോർ ഹയർ എഡ്യൂക്കേഷനിലെ വിദഗ്ധർ പങ്കെടുക്കുന്ന കരിയർ ഗൈഡൻസും സംഘടിപ്പിച്ചിട്ടുണ്ടെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. പ്രകാശ് അറിയിച്ചു.
മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കുന്നവർ മുൻകൂട്ടി പേരുകൾ രജിസ്റ്റർ ചെയ്യണം. ഓരോ വഭാഗത്തി ലുമുള്ള ഡോക്ടർമാരെ കാണുവാൻ 50 പേർക്കാണ് സൗജന്യമായി പ്രത്യേകം ബുക്കിംഗ് സൗകര്യം ഒരുക്കിയിട്ടുള്ളത്.
കാൻസർ, ഹൃദ്രോഗം, ഓഡിയോളജി, നാച്ചുറോപ്പതി, ഉദരരോഗം, ഗൈനോക്കോളജി, യൂറോളജി, കിഡ്നിരോഗം, ദന്തരോഗം, നേത്രരോഗം, അസ്ഥിരോഗം, ഡയറ്ററവിഭാഗം തുടങ്ങിയ വിഭാഗങ്ങൾ ക്യാന്പിനെത്തും. വിവിധ പ്രാഥമിക പരിശോധനകൾ സൗജന്യമായിരിക്കും. വിവിധ വിഭാഗങ്ങൾക്കായി പ്രത്യേക ബുക്കിംഗ് സൗകര്യവും ഏർപ്പെടുത്തിയതായി ജനറൽ കൺവീനർ പ്രസാദ് കുഴിക്കാല അറിയിച്ചു.ഫോൺ: 9447207218.