ഓട്ടോറിക്ഷ ഡ്രൈവറുടെ മൃതദേഹം കല്ലടയാറ്റിൽ
1539433
Friday, April 4, 2025 4:07 AM IST
കൊടുമൺ: ചിരണിക്കൽ നിന്നും കാണാതായ ഓട്ടോറിക്ഷാ ഡ്രൈവറെ പട്ടാഴി കടുവാത്തോട് ഭാഗത്ത് കല്ലട ആറ്റിലെ കടവിൽ മരിച്ച നിലയിൽ കണ്ടെത്തി. ചിരണിക്കൽ പ്ലാന്തോട്ടത്തിൽ തോമസ് കുട്ടിയുടെ (57) മൃതദേഹമാണ് ഇന്നലെ ഉച്ചയ്ക്ക് 12. 30 ഓടെ കണ്ടെത്തിയത്.
ബുധനാഴ്ച വൈകുന്നേരം മുതൽ ഇദ്ദേഹത്തെ കാണാനില്ലായിരുന്നു. തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. മാതാവിന്റെ വീട് പട്ടാഴിയിലാണ്.
തോമസ് കുട്ടിക്ക് നേരത്തെ സ്ട്രോക്ക് വന്നിട്ടുണ്ട്. ഭാര്യ: സോഫി. മക്കൾ: പ്രിയ, പ്രീമ. മരുമകൻ: ലിബു. സംസ്കാരം ഇന്ന് മൂന്നിന് ചിരണിക്കൽ സെന്റ് മേരീസ് ലത്തീൻ കത്തോലിക്കാ ദേവാലയത്തിൽ നടക്കും.