റോളർ സ്കേറ്റിംഗ് സമ്മർ ക്യാന്പ്
1539740
Saturday, April 5, 2025 3:52 AM IST
പത്തനംതിട്ട: പ്രേം പാർക്കും നേതാജി റോളർ സ്കേറ്റിംഗ് ക്ലബും ഫ്ലൈയിംഗ് വീൽസ് റോളർ സ്കേറ്റിംഗ് ക്ലബും സംയുക്തമായി നടത്തുന്ന സമ്മർ ക്യാന്പ് ഇന്ന് മൂന്നു മുതൽ പത്തനംതിട്ട ടൗൺ പ്രേംപാർക്ക് റോളർ സ്കേറ്റിംഗ് റിംഗിൽ നടക്കും.
നേതാജി സ്കൂൾ ഓഡിറ്റോറിയം, പ്രേംപാർക്ക് റിംഗ്, റിംഗ് റോഡ് എന്നിവിടങ്ങളിലായി ക്യാന്പ് തുടരും. ഒന്പതിന് ഉച്ചകഴിഞ്ഞ് മൂന്നിന് എസ്. സുനിത മനോജിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ വാർഡ് കൗൺസിലർ സിന്ധു അനിൽ ക്യാന്പ് ഉദ്ഘാടനം ചെയ്യും.
സർട്ടിഫിക്കറ്റുകളുടെ വിതരണം ആർ. പ്രസന്നകുമാർ, ടി.ആർ. സുരേഷ്, പി.എം. മിലിന്ദ് എന്നിവർ നിർവഹിക്കും. 2024ലെ ദേശീയ ജേതാവ് എ. അനന്തുവിനെ യോഗത്തിൽ അനുമോദിക്കും.