അയിരൂർ സദാശിവൻ പുരസ്കാരം ശശികുമാർ മല്ലപ്പള്ളിക്ക് സമ്മാനിക്കും
1539126
Thursday, April 3, 2025 3:52 AM IST
പത്തനംതിട്ട: കലാകാരന്മാരുടെ സംഘടനയായ സ്റ്റേജ് ആർട്ടിസ്റ്റ് ആന്റ് വർക്കേഴ്സ് അസോസിയേഷൻ ഓഫ് ഭാരത് (സവാബ്) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അയിരൂർ സദാശിവൻ അനുസ്മരണവും അവാർഡ് വിതരണവും ആറിന് ഉച്ചകഴിഞ്ഞ് രണ്ടിന് മല്ലപ്പള്ളി പബ്ലിക് ലൈബ്രറിയിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
അനുസ്മരണ സമ്മേളനം മാത്യു ടി. തോമസ് എംഎൽഎയും അവാർഡ് വിതരണം മുൻ എംഎൽഎ ജോസഫ് എം പുതുശേരിയും നിർവഹിക്കും. സവാബ് സംസ്ഥാന പ്രസിഡന്റ് സാബു ഐക്കരേത്ത് അധ്യക്ഷത വഹിക്കും. ഡോ. നിരണം രാജൻ അനുസ്മരണം നടത്തും.
സാക്സഫോൺ, നാദസ്വരം, പുല്ലാംകുഴൽ മേഖലയിൽ സജീവ സാന്നിധ്യമായ ശശികുമാർ മല്ലപ്പള്ളിക്ക് 25000 രൂപയും പ്രശസ്തി പത്രവും ഫലകവും അവാർഡായി നൽകും. കൂടാതെ 25 വർഷം കലാ ജീവിതം പൂർത്തിയാക്കിയ ഗായകരെ ചടങ്ങിൽ ആദരിക്കും.
സവാബ് രക്ഷാധികാരി ഡോ. നിരണം രാജൻ, സംസ്ഥാന പ്രസിഡന്റ് സാബു ഐക്കരേത്ത്, ജനറൽ സെക്രട്ടറി എം.ജി. മുരളിദാസ്, ഖജാൻജി സന്തോഷ് മല്ലപ്പള്ളി , വൈസ് പ്രസിഡന്റുമാരായ ഹേമ ആർ. നായർ, ജോയ്സി ഡാനിയൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.