എഡ്യു കണക്ട് എക്സ്പോ നാളെ ചിറ്റാറിൽ
1539426
Friday, April 4, 2025 3:50 AM IST
ചിറ്റാർ: ഉപരിപഠനത്തിന് തയാറെടുക്കുന്ന വിദ്യാർഥികൾക്കായി നാളെ ചിറ്റാർ എസ്എൻഡിപി ഓഡിറ്റോറിയത്തിൽ എഡ്യു കണക്ട് എക്സ്പോ സംഘടിപ്പിക്കും.
കെ. യു. ജനീഷ് കുമാർ എംഎൽഎ മണ്ഡലത്തിൽ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ഉയരെയും സംസ്ഥാന സർക്കാരിന്റെ നൈപുണ്യ വികസന മിഷനായ കെഎഎസ്ഇയും ചേർന്നാണു എഡ്യു കണക്ട് എക്സ്പോ സംഘടിപ്പിക്കുന്നത്. പ്രശസ്ത മോട്ടിവേഷൻ സ്പീക്കർ ജോസഫ് അന്നക്കുട്ടി ജോസ് ക്ലാസ് നയിക്കും.
കരിയർ കൗൺസിലർ അജി ജോർജ് ഉപരി പഠന സാധ്യതകൾ വിശദീകരിക്കും. പ്ലസ്ടുവിനുശേഷം എന്ത് എന്ന ചോദ്യത്തിനു കുട്ടികൾക്ക് വ്യക്തമായ മാർഗനിർദേശം നല്കുന്നതാണ് പരിപാടിയെന്ന് എംഎൽഎ പറഞ്ഞു. രാവിലെ പത്തിനാരംഭിക്കുന്ന പരിപാടി കെ.യു. ജനീഷ് കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യും.