കുടുംബ നവീകരണത്തിന് തിരുവചന ധ്യാനം അനിവാര്യം: ബിഷപ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ
1539732
Saturday, April 5, 2025 3:43 AM IST
മാരാമൺ: കുടുംബങ്ങളുടെ നവീകരണത്തിനും തലമുറകളുടെ സംരക്ഷണത്തിനും തിരുവചന പഠനവും ധ്യാനവും അനിവാര്യമെന്ന് പുനലൂർ രൂപതാധ്യക്ഷൻ ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ. മാരാമൺ സെന്റ് ജോസഫ് പള്ളിയിൽ മൂന്നാമത് കരിസ്മാറ്റിക് കൺവൻഷനിൽ ദിവ്യബലി അർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
ഈശോയുടെ പീഡാസഹനങ്ങളിൽ നാം പങ്കാളിയാകുകയെന്നാൽ നമ്മുടെ ജീവിതം രൂപാന്തരീകരണത്തിലേക്കു നയിക്കുകയെന്നതാണെന്ന് ബിഷപ് പറഞ്ഞു. ഫാ. ബോസ്കോ ഞാളിയത്ത് മുഖ്യസന്ദേശം നൽകി ദിവ്യബലിയിൽ ബിഷപ്പിനൊപ്പം ഫാ. സ്റ്റീഫന് പുത്തന്പറമ്പിലും ഫാ. ബോസ്കോ ഞാളിയത്തും കാർമികരായിരുന്നു.