പ്രാർഥനാനിരതരായി കുരിശുമല ചവിട്ടി വിശ്വാസികൾ
1539423
Friday, April 4, 2025 3:50 AM IST
പെരുനാട്: വലിയനോന്പിൽ വ്രതാനുഷ്ഠാനവും പ്രാർഥനയുമായി വിശ്വാസികൾ കുരിശിന്റെ വഴിയിൽ പങ്കാളികളായി. പെരുനാട് മാന്‍പാറ തീർഥാടന ദേവാലയത്തിൽ നോന്പിനോടനുബന്ധിച്ച കുരിശുമല ദിനാഘോഷത്തിലെ പ്രാർഥനാവാരത്തിൽ നടന്നുവരുന്ന കുരിശിന്റെ വഴിയിൽ എല്ലാദിവസവും നിരവധിയാളുകളാണ് പങ്കെടുത്തുവരുന്നത്.
ഇന്നലെ എംസിഎ നേതൃത്വത്തിലാണ് കുരിശിന്റെ വഴി ക്രമീകരിച്ചത്. ഫാ. ഏബ്രഹാം മണ്ണിൽ വിശുദ്ധ കുർബാന അർപ്പിച്ചു. രൂപത വികാരി ജനറാൾ ഫാ. വർഗീസ് മാത്യു കാലായിൽ വടക്കേതിൽ, ഇടവക വികാരി ഫാ. സ്കോട്ട് സ്ലീബാ പുളിമൂടൻ ഉൾപ്പെടെ നിരവധി വൈദികർ പ്രാർഥനകൾക്ക് നേതൃത്വം നൽകി. ആറുവരെ നീളുന്നതാണ് പ്രാർഥനാവാരം.