പടുതോട് അയ്യപ്പക്ഷേത്രത്തിലെ ഉത്സവം നാളെ
1539129
Thursday, April 3, 2025 3:52 AM IST
മല്ലപ്പള്ളി: വെണ്ണിക്കുളം പടുതോട് ശ്രീ അയ്യപ്പക്ഷേത്രത്തിലെ ഉത്സവത്തിന് നാളെ വൈകുന്നേരം 6.30ന് കൊടിയേറും. 11ന് ആറാട്ടോടെ സമാപിക്കും തന്ത്രി അമ്പലപ്പുഴ പുതുമന ദാമോദരൻ നമ്പൂതിരിയുടെയും മേൽശാന്തി എഴുമറ്റൂർ ഇളംപുരയിടത്തിൽ പ്രസാദ് ശർമയുടെയും കാർമികത്വത്തിലാണ് കൊടിയേറ്റ്.
നാളെ രാത്രി എട്ടിന് നന്ദനം കണ്ണച്ചതേവർ തിരുവാതിര സംഘത്തിന്റെ തിരുവാതിരയും നടരാജ നൃത്ത സംഘത്തിന്റെ നൃത്തനൃത്ത്യങ്ങളും ഉണ്ടാകും. അഞ്ചിനു രാത്രി എട്ടിന്
പടുതോട് മാതൃസമിതിയും രാഗേന്ദു ബാലഗോകുലവും സംയുക്തമായി അവതരിപ്പിക്കുന്ന രാധാമാധവം (നൃത്തനൃത്ത്യങ്ങൾ).
ആറിനു രാത്രി എട്ടിന് നൃത്തസന്ധ്യ. ഏഴിനു രാത്രി എട്ടിന് കൈകൊട്ടിക്കളി എന്നിവയും നടക്കും. എട്ടിനു രാത്രി എട്ടിന് ഭക്തിഗാനമേള. ഒന്പതിന് കരാക്കെ ഗാനമേള. 11നു വൈകുന്നേരം 5.30ന് ആറാട്ട് പുറപ്പാട്.