മനയ്ക്കച്ചിറ ശ്രീനാരായണ കൺവൻഷൻ പന്തൽ കാൽനാട്ടുകർമം നടത്തി
1539432
Friday, April 4, 2025 4:07 AM IST
തിരുവല്ല: എസ്എൻഡിപി യൂണിയന്റെ നേതൃത്വത്തിൽ16-ാമത് മനയ്ക്കച്ചിറ ശ്രീനാരായണ കൺവൻഷന് മുന്നോടിയായി ഭൂമിപൂജയും കാൽനാട്ട് കർമവും നടന്നു. യൂണിയൻ അഡ്മിനിസ്ട്രേറ്റർ സന്തോഷ് ശാന്തി അധ്യക്ഷത വഹിച്ചു. തിരുവല്ല ഡിവൈഎസ്പി എസ്. അഷാദ് കൺവൻഷൻപന്തലിന്റെ കാൽനാട്ട് നിർവഹിച്ചു. വൈദിക യോഗം യൂണിയൻ സെക്രട്ടറി സുജിത്ത് ശാന്തി ഭൂമി പൂജയ്ക്ക് നേതൃത്വം നൽകി.
എസ്എൻഡിപി യോഗം ഇൻസ്പെക്റ്റിംഗ് ഓഫീസർ എസ്. രവീന്ദ്രൻ മുഖ്യ പ്രഭാഷണം നിർവഹിച്ചു. അസിസ്റ്റന്റ് സെക്രട്ടറി പി. എസ്. വിജയൻ, കൺവൻഷൻ വർക്കിംഗ് ചെയർമാൻ സന്തോഷ് തങ്കപ്പൻ, കൺവീനർ വി.എസ്. അനീഷ്, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് സുമ സജികുമാർ, സെക്രട്ടറി മണിയമ്മ സോമശേഖരൻ,
യൂത്ത് മൂവ്മെന്റ് ചെയർമാൻ അശ്വിൻ ബിജു, കൺവീനർ അനീഷ് ആനന്ദ്, സൈബർ സേന ചെയർമൻ സനോജ് കളത്തുങ്കൽ മുറിയിൽ, കൺവീനർ ബിബിൻ ബിനു, എംപ്ലോയീസ് ഫോറം ചെയർമാൻ സന്തോഷ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.