കെഎസ്ആർടിസി സർവീസുകൾ നിർത്തലാക്കിയതിൽ പ്രതിഷേധം
1539443
Friday, April 4, 2025 4:13 AM IST
മല്ലപ്പള്ളി: കെഎസ്ആർടിസി മല്ലപ്പള്ളി, തിരുവല്ല ഡിപ്പോകളിൽ നിന്നും മല്ലപ്പള്ളിയിലേക്കും തിരികെയുമുണ്ടായിരുന്ന രാത്രികാല സർവീസുകൾ അടക്കം വെട്ടിക്കുറച്ച നടപടിയിൽ കേരള കോൺഗ്രസ് കല്ലൂപ്പാറ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.
രാത്രി 10ന് തിരുവല്ലയിൽ നിന്നും കല്ലൂപ്പാറവഴി മല്ലപ്പള്ളിയിലേക്കു പുറപ്പെട്ടിരുന്നതടക്കമുള്ള സർവീസുകളാണ് നിർത്തലാക്കിയിരിക്കുന്നത്. രാത്രിയിൽ തിരുവല്ല റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്ന യാത്രക്കാർക്ക് പ്രയോജനപ്പെട്ടിരുന്ന സർവീസുകളാണിവ. ഇതോടെ പുലർച്ചെ തിരുവല്ലയിലേക്കുണ്ടായിരുന്ന ഷെഡ്യൂളുകളും ഇല്ലാതായി.
യാത്രക്കാരുടെ ദുരിതത്തിന് പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് അധികൃതർക്ക് നിവേദനം നൽകാൻ യോഗം തീരുമാനിച്ചു. പ്രസിഡന്റ് ടി. എം. മാത്യുവിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം പാർട്ടി സീനിയർ ജനറൽ സെക്രട്ടറി കുഞ്ഞുകോശിപോൾ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ജോസഫ് എം. പുതുശേരി, ജയിംസ് കാക്കനാട്ടിൽ, വർഗീസ് കുട്ടി മാമൂട്ടിൽ, സണ്ണി ഫിലിപ്പ്, ഒ.എം. മാത്യു,
സുരേഷ് സ്രാമ്പിക്കൽ, സൂസൻ തോമസ്, അജിതാ വിൽക്കി, തങ്കമണി ഗോവിന്ദൻ, ജയിംസ് ചക്കാലമുറി, സി.എ. ചാക്കോ, വി.കെ. തങ്കപ്പൻ, പി. ജെ. ഏബ്രഹാം, ടി. കെ. മാത്യു, കെ. ജെ. രാജൻ, സാബു മണ്ണഞ്ചേരി, കെ.ജെ. ഏബ്രഹാം, വർഗീസ് ജോർജ് എന്നിവർ പ്രസംഗിച്ചു.