അജ്ഞാതവാഹനമിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം
1539737
Saturday, April 5, 2025 3:43 AM IST
പന്തളം: അജ്ഞാതവാഹനമിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കുളനട നെട്ടൂർ സുമി മൻസിൽ താജുദ്ദീന്റെ മകൻ സുബിയാണ് (25) മരിച്ചത്.വ്യാഴാഴ്ച രാത്രി രണ്ടരയോടെ ചെങ്ങന്നൂർ ഭാഗത്തു നിന്നും കുളനടയിലേക്ക് വരികയായിരുന്ന സുബി ഓടിച്ചിരുന്ന ബൈക്കിൽ അജ്ഞാത വാഹനം ഇടിക്കുകയായിരുന്നു.
അപകടത്തേ തുടർന്ന് റോഡിലേക്കു തെറിച്ചുവീണ സുബിയെ ഇന്നലെ രാവിലെ 7.15 ഓടെ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എംസി റോഡിൽ കുളനട മാന്തുക രണ്ടാം പുഞ്ചയ്ക്ക് സമീപമായിരുന്നു അപകടം.പന്തളം പോലീസ് കേസെടുത്തു.
മാതാവ്: സാഹിറ. സഹോദരി: സുമി. സുബിന്റെ വിവാഹ നിശ്ചയം ചക്കുവള്ളിയിൽ വ്യാഴാഴ്ച നടന്നിരുന്നു. ചെങ്ങന്നൂർ മുത്തൂറ്റ് ബാങ്കിൽ മൈക്രോ ഫിനാൻസിലെ ജീവനക്കാരനായിരുന്നു. മാന്നാർ പരുമല ആശുപത്രിയിൽ ചികിത്സയിലുള്ള സുഹൃത്തിനെ കണ്ടു മടങ്ങുമ്പോഴായിരുന്നു അപകടം.
മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം പുന്തല കക്കട മുസ് ലിം ജുമാ മസ്ജിദിൽ കബറടക്കി.