വചനാധിഷ്ഠിത ജീവിതശൈലി രൂപപ്പെടണം: മാർ ഐറേനിയോസ്
1539425
Friday, April 4, 2025 3:50 AM IST
മാരാമൺ: തിരുവചനാധിഷ്ഠിത ജീവിതശൈലിയാണ് നോന്പുകാലത്ത് രൂപപ്പെടേണ്ടതെന്ന് പത്തനംതിട്ട രൂപതാധ്യക്ഷൻ ഡോ. സാമുവേൽ മാർ ഐറേനിയോസ്. മാരാമൺ സെന്റ് ജോസഫ് റോമന്‍ കത്തോലിക്കാ പള്ളിയില്‍ മൂന്നാമത് കരിസ്മാറ്റിക് കണ്വന്ഷന് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വെല്ലുവിളികൾ നിറഞ്ഞ ലോകത്തിൽ ക്രിസ്തുവിന് അനുരൂപപ്പെട്ടു ജീവിക്കുകയെന്നതാണ് വിശ്വാസിയുടെ ദൗത്യമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.
ഫാ. ബോസ്കോ ഞാളിയത്ത് വചന പ്രഘോഷണം നടത്തി. ഫാ. തോമസ് കൊടിനാട്ടുകുന്നേല്‍ കോര്‍ എപ്പിസ്കോപ്പ, ഫാ. സ്റ്റീഫന്‍ പുത്തന്‍ പറമ്പിൽ, സോളമന് ജോണ്‍ പടിഞ്ഞാറേകാലായിൽ, ജോജി ജോണ്‍ തേമൂട്ട് മണ്ണിൽ, എം. എ. ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.
ഇന്ന് വൈകുന്നേരം അഞ്ചിന് പുനലൂർ രൂപതാധ്യക്ഷൻ ബിഷപ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ ദിവ്യബലി അർപ്പിച്ച് സന്ദേശം നൽകും.
നാളെ വൈകുന്നേരം ഫാ. മാത്യു ഓലിക്കലും ആറിനു വൈകുന്നേരം ഫാ. സ്റ്റീഫൻ പുത്തൻപറന്പിലും ദിവ്യബലി അർപ്പിക്കും. വചന പ്രഘോഷണത്തിന് ഫാ. ബോസ്കോ ഞാളിയത്ത് വചന പ്രഘോഷണം നടത്തും.