ഇപ്റ്റ ജില്ലാ ശില്പശാല ഇന്ന് ആരംഭിക്കും
1539435
Friday, April 4, 2025 4:07 AM IST
പത്തനംതിട്ട: സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ രൂപം കൊണ്ട് ദേശീയ കലാപ്രസ്ഥാനം ഇന്ത്യൻ പീപ്പിൾസ് തീയറ്റർ അസോസി യേഷൻ (ഇപ്റ്റ) ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാ ശില്പശാല ഇന്നും നാളെയുമായി പഴകളം പാസിൽ നടക്കും.
ഇന്ന് രാവിലെ പത്തിന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. ഇപ്റ്റ ജില്ലാ പ്രസിഡന്റ് അടൂർ ഹിരണ്യ അധ്യക്ഷത വഹിക്കും.
സിപിഐ ജില്ലാ സെക്രട്ടറി സി. കെ. ശശിധരൻ മുഖ്യപ്രഭാഷണം നടത്തും. വിവിധ വിഷയങ്ങളില്‍ ദൂരദർശൻ മുൻ ഡയറക്ടർ ബൈജു ചന്ദ്രൻ, ഇപ്റ്റ സംസ്ഥാന ജനറൽ സെക്രട്ടറി എൻ. ബാലചന്ദ്രൻ, നാടക സംവിധായകൻ സി പി മനേക്ഷ,
ഇപ്റ്റ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി. ടി. മുരളി, സംസ്ഥാന സംസ്ഥാന സെക്രട്ടറി വത്സൻ രാമംകുളത്ത് എന്നിവര്‍ ക്ലാസുകളെടുക്കും. ക്യാമ്പ് അവലോകനവും ക്രോഡീകരണവും ജില്ലാ സെക്രട്ടറി ഡോ. അജിത് ആർ. പിള്ള നിർവഹിക്കും.