അവധിക്കാലത്ത് ക്ലാസുകൾ പാടില്ലെന്ന് ബാലാവകാശ കമ്മീഷൻ
1539430
Friday, April 4, 2025 3:50 AM IST
പത്തനംതിട്ട: മധ്യവേനൽ അവധിക്കാലത്ത് സ്കൂളുകളിൽ ക്ലാസുകൾ നടത്തുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച വിലക്ക് തുടരുമെന്ന് ബാലാവകാശ കമ്മീഷൻ വ്യക്തമാക്കി. ഉത്തരവ് നടപ്പാക്കുന്നുണ്ടോയെന്ന് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ പരിശോധിക്കണമെന്നും കമ്മീഷന്റെ നിർദേശത്തിൽ പറയുന്നു.
കമ്മീഷന്റെ ഉത്തരവു പ്രകാരം സ്വകാര്യ ട്യൂഷൻ സെന്ററുകളുടെ സമയക്രമം രാവിലെ 7.30 മുതൽ 10.30 വരെയാണ്.