യുഡിഎഫ് രാപകൽ സമരങ്ങൾക്കു തുടക്കമായി
1539731
Saturday, April 5, 2025 3:43 AM IST
പത്തനംതിട്ട: ജനങ്ങളുമായി നിരന്തരം ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന തദ്ദേശ സ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ട് വെട്ടിക്കുറച്ചും വികസന പ്രവർത്തനങ്ങളെ സ്തംഭിപ്പിച്ചും തദ്ദേശസ്ഥാപനങ്ങളുടെ കഴുത്തു ഞെരിച്ച് ഇല്ലാതാക്കുന്ന സമീപനമാണ് കേരളത്തിൽ ഇടത് സർക്കാർ സ്വീകരിക്കുന്നതെന്ന് ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ.
തദ്ദേശ സ്ഥാപനങ്ങളെ ഫണ്ട് വിഹിതം കുറച്ചും വികസനം സ്തംഭിപ്പിച്ചും ഇടതു സർക്കാർ നടത്തുന്ന ജനവിദ്ധ നയങ്ങൾക്കെതിരേ യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം സംഘടിപ്പിച്ച രാപകൽ സമരത്തിന്റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട ടൗൺ സ്വകയറിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് ചെയർമാൻ എൻ.എ. നൈസം അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം പി. മോഹൻ രാജ്, യുഡിഎഫ് ജില്ലാ കൺവീനർ എ. ഷംസുദീൻ, എൻ. ബാബു വർഗീസ്, തോമസ് ജോസഫ്, തെക്കേത്ത് കരിം, ദീപു ഉമ്മൻ, എ. സുരേഷ് കുമാർ, അനിൽ തോമസ്, സാമുവൽ കിഴക്കുപുറം, കെ. ജാസിം കുട്ടി, റോഷൻ നായർ, ജോൺസൺ വിളവിനാൽ, സിന്ധു അനിൽ, റോജി പോൾ ദാനിയേൽ തുടങ്ങിയവർ പ്രസംഗിച്ചു.
ജില്ലയിലെ പഞ്ചായത്ത്, തദ്ദേശ സ്ഥാപനങ്ങൾക്കു മുന്പിൽ ഇന്നലെ വൈകുന്നേരം ആരംഭിച്ച രാപകൽ സമരം ഇന്നു രാവിലെ സമാപിക്കും. യുഡിഎഫ് നേതാക്കൾ സമരം ഉദ്ഘാടനം ചെയ്തു.
തിരുവല്ലയിൽ
പിണറായി സർക്കാർ സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ഗ്രാന്റ് നൽകാതെയും ഫണ്ട് വെട്ടിക്കുറച്ചും സാമ്പത്തികമായി വീർപ്പുമുട്ടിച്ചിരിക്കുകയാണെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ വർഗീസ് മാമ്മൻ. യുഡിഎഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന രാപകൽ സമരത്തിന്റെ തിരുവല്ല നിയോജക മണ്ഡലത്തിലെ ഉദ്ഘാടനം നഗരസഭയ്ക്ക് മുന്നിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം യുഡിഎഫ് കൺവീനർ ലാൽ നന്ദാവനം അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഈപ്പൻ കുര്യൻ, മണ്ഡലം ചെയർമാൻ ഷിബു പുതുക്കേരിൽ,ആർ. ജയകുമാർ , ബിനു വി. ഈപ്പൻ, റോജി കാട്ടാശേരി, ജേക്കബ് ജോർജ് മനയ്ക്കൽ , സജി എം. മാത്യു, രാജൻ തോമസ്, ഗിരീഷ് കറ്റോട്, ആർ. മധുസൂദനൻ നായർ, ശോഭ വിനു, അഡ്വ. സുനിൽ ജേക്കബ്, റെജി നോൾഡ് വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.
കൊടുമണ്ണിൽ
അഴിമതിയുടെയും സാമ്പത്തിക കെടുകാര്യസ്ഥതയുടെയും വികസന മുരടിപ്പിന്റെയും പര്യായമായി പിണറായി സർക്കാർ മാറിയെന്ന് കേരള കോൺഗ്രസ് സംസ്ഥാന വൈസ് ചെയർമാൻ പ്രഫ.ഡി.കെ. ജോൺ. യുഡിഎഫ് കൊടുമൺ മണ്ഡലം കമ്മിറ്റി നടത്തിയ രാപകൽ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് മണ്ഡലം കൺവീനർ ആർ. സി. ഉണ്ണിത്താൻ അധ്യക്ഷത വഹിച്ചു. മണ്ഡലം ചെയർമാൻ ഡോ. ജോർജ് വർഗീയ കൊപ്പാറ, എ. വിജയൻനായർ, ബിജു ഫിലിപ്, അങ്ങാടിക്കൽ വിജയകുമാർ, അജി രണ്ടാംകുറ്റി, എ. ജി. ശ്രീകുമാർ, ഐക്കര ഉണ്ണികൃഷ്ണൻ, ജേക്കബ് ജോർജ് കുറ്റിയിൽ, വേളൂർ വിക്രമൻ, പ്രകാശ് റ്റി. ജോൺ, മുല്ലൂർ സുരേഷ്, ബിജു ജോഷ്വാ, ലാലി സുദർശനൻ എന്നിവർ പ്രസംഗിച്ചു.
കല്ലൂപ്പാറയിൽ
കല്ലൂപ്പാറ പഞ്ചായത്ത് ഓഫീസിന് മുന്നിൽ യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച രാപകൽ സമരം നിയോജക മണ്ഡലം ചെയർമാൻ ലാലു തോമസ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം ചെയർമാൻ റ്റി എം മാത്യു താനത്ത് അധ്യക്ഷത വഹിച്ചു ഡിസിസി ജനറൽ സെക്രട്ടറി കോശി പി. സക്കറിയ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട്, കേരള കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ജയിംസ് കാക്കനാട്ടിൽ, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് അനിൽ തോമസ്, പഞ്ചായത്ത് പ്രസിഡന്റ് ഗീത ശ്രീകുമാർ, ജ്ഞാനമണി മോഹൻ, അമ്പിളി പ്രസാദ്, റെജി ചാക്കോ, സൂസൻ തോംസൺ, പി ജ്യോതി, മോഹൻ, കോടമല, ബെൻസി അലക്സ് തുടങ്ങിയവർ പ്രസംഗിച്ചു.
പ്രമാടത്ത്
യുഡിഎഫ് പ്രമാടം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന രാപകൽ സമരം ഡിസിസി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചെയർമാൻ വർഗീസ്ചള്ളയ്ക്കൽ അധ്യക്ഷത വഹിച്ചു. കൺവീനർ ജോസ് പനച്ചക്കൽ, യുഡിഎഫ് നേതാക്കളായ ബാബു ചാക്കോ, എം. വി. ഫിലിപ്പ്, എം. കെ. മനോജ്, റോബിൻ മോൻസി, നിഖിൽ ചെറിയാൻ, ജോളി ഡാനിയേൽ, പ്രസീദാ രഘു, ആനന്ദവല്ലിഅമ്മ, കെ .ആർ .മനോഹരൻ, രത്നാകരൻ, ജഗൻ ആർ. നായർ തുടങ്ങിയവർ പ്രസംഗിച്ചു.
പുറമറ്റത്ത്
മല്ലപ്പള്ളി: യുഡിഎഫ് പുറമറ്റം മണ്ഡലം രാപകൽ സമരം കോൺഗ്രസ് മല്ലപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് എബി മേക്കരിങ്ങാട് ഉദ്ഘാടനം ചെയ്തു. യുഡിഎഫ് മണ്ഡലം ചെയർമാൻ രാജേഷ് സുരഭി അധ്യക്ഷത വഹിച്ചു. യുഡിഎഫ് തിരുവല്ല നിയോജമണ്ഡലം ചെയർമാൻ ലാലു തോമസ് മുഖ്യ പ്രഭാഷണം നടത്തി.
ജോസഫ് എം. പുതുശേരി, ജൂലി കെ. വർഗീസ്, പി.ജി. പ്രസന്നകുമാർ, വിനീത് കുമാർ, തോമസ് തമ്പി, ജോർജ് ഈപ്പൻ കല്ലാകുന്നേൽ, ജോസ് പന്നിക്കോട്, ഇൗപ്പൻ മാത്യു, ജോളി ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.
കൊറ്റനാട്ട്
യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊറ്റനാട് പഞ്ചായത്ത് ഓഫീസ് പടിക്കൽ ആരംഭിച്ച രാപകൽ സമരം കെപിസിസി ജനറ സെക്രട്ടറി പഴകുളം മധു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ആശിഷ് പാലയ്ക്കാമണ്ണിൽ അധ്യക്ഷത വഹിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി സതീഷ് പണിക്കർ മുഖ്യപ്രഭാഷണം നടത്തി. പ്രഫ.പി.കെ. മോഹൻരാജ്, പ്രകാശ് ചരളേൽ, ബാബു മന്പാറ്റ, ശോശാമ്മ തോമസ്, എൻ. സുഗതൻ തുടങ്ങിയവർ പ്രസംഗിച്ചു.