പോക്സോ കേസിൽ രണ്ടുപേർ പിടിയിൽ
1539434
Friday, April 4, 2025 4:07 AM IST
തിരുവല്ല: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് പ്രണയത്തിലാവുകയും, തുടര്‍ന്ന് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തശേഷം പതിനേഴുകാരിയെ കടത്തിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും ചെയ്ത കേസില്‍ യുവാവിനെയും പെൺകുട്ടി ഏഴാംക്ലാസ് വിദ്യാർഥിനിയായിരിക്കേ ലൈംഗിക പീഡനത്തിനിരയാക്കിയ മധ്യവസയ്കനെയും തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു.
ആലപ്പുഴ ചേര്‍ത്തല മരുതുവാര്വെട്ടം ഗീതാ കോളനിയില്‍ കൃഷ്ണജിത്താണ് ( കിച്ചു, 20) പിടിയിലായ ആണ്‍സുഹൃത്ത്. പത്തനംതിട്ട ശിശുക്ഷേമസമിതി മുന്‍കൈയെടുത്ത് വണ്‍സ് സ്റ്റോപ്പ് സെന്ററില്‍ പാര്‍പ്പിച്ച പെണ്‍കുട്ടിക്ക് കൗണ്‍സിലിംഗ് നല്കിയപ്പോൾ, മറ്റൊരു ലൈംഗികാതിക്രമത്തെ സംബന്ധിച്ചും വെളിപ്പെടുത്തലുണ്ടായി. ഇതിന്റെ അടിസ്ഥാനത്തില്‍ കുറ്റപ്പുഴ ചുമത്ര കോട്ടാലി ആറ്റു ചിറയില്‍ ചന്ദ്രാനന്ദനെയും (57) അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ഫെബ്രുവരി ഒന്‍പതിനാണ് യുവാവ് കുട്ടിയെ കടത്തിക്കൊണ്ടു പോയത്. തുടര്‍ന്ന് ചേര്‍ത്തലയിലെ ഇയാളുടെ വീട്ടിലെത്തിച്ച് ബലം പ്രയോഗിച്ച് ലൈംഗിക പീഡനത്തിന് വിധേയാക്കിയെന്നാണ് കേസ്.
പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലില്‍ തൃപ്പൂണിത്തുറയില്‍ നിന്നും യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് ഇന്‍സ്പെക്ടര്‍ എസ് . സന്തോഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം സംഘത്തില്‍ എസ് ഐമാരായ ഡി ബിജു, എസ് ഐ ഐ ഷിറാസ്, എഎസ്ഐ ജയകുമാര്‍ തുടങ്ങിയവരുണ്ടായിരുന്നു