കരിങ്കുറ്റിയിൽ പാറമടയ്ക്കെതിരേ മാർച്ചും ധർണയും നടത്തി
1539106
Thursday, April 3, 2025 3:34 AM IST
മലയാലപ്പുഴ: ജനവാസകേന്ദ്രമായ വടക്കുപുറം കരിങ്കുറ്റിയില്‍ പാറമടക്ക് അനുമതി നല്കുവാനുള്ള പഞ്ചായത്ത് ഭരണ സമിതിയുടെയും സെക്രട്ടറിയുടെയും നീക്കങ്ങളില്‍ പ്രതിഷേധിച്ച് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി.
ഡിസിസി പ്രസിഡന്റ് പ്രഫ.സതീഷ് കൊച്ചുപറന്പിൽ മാർച്ച് ഉദ്ഘാടനം ചെയ്തു. സിപിഎം നേതാക്കൾ ജില്ലയിൽ ക്വാറി, മണല്‍, ലഹരി മാഫിയയുടെ സംരക്ഷകരും വക്താക്കളുമായി മാറിയിരിക്കുയൊണെന്ന് സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് ദിലീപ് കുമാര്‍ പൊതീപ്പാട് അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് വെട്ടൂര്‍ ജ്യോതിപ്രസാദ്, ഡിസിസി സംഘടനാകാര്യ ജനറല്‍ സെക്രട്ടറിസാമുവല് കിഴക്കുപുറം, ജനറല്‍ സെക്രട്ടറിമാരായ എം.വി. ഫിലിപ്പ്, എലിസബത്ത് അബു, ഡിസിസി അംഗങ്ങളായ യോഹന്നാന് ശങ്കരത്തില്‍, ജയിംസ് കീക്കരിക്കാട്,
ബ്ലോക്ക്, മണ്ഡലം ഭാരവാഹികളായ വി.സി. ഗോപിനാഥപിള്ള, പ്രമോദ് താന്നിമൂട്ടിൽ, ബിജിലാല്‍ ആലുനില്ക്കുന്നതില്, ശശിധരന് നായര്‍ പാറയരുകിൽ, മലയാലപ്പുഴ വിശ്വംഭരന്, മീരാന്‍ വടക്കുപുറം, ബിജുമോന് പുതുക്കുളം, ബിജു ആർ. പിള്ള, ബിന്ദു ജോര്‍ജ് തുടങ്ങിയവർ പ്രസംഗിച്ചു.