ധനുഷ് പ്രശാന്ത് എംടിബി ദേശീയ ചാന്പ്യൻ
1539110
Thursday, April 3, 2025 3:34 AM IST
പത്തനംതിട്ട: ഹരിയാനയിൽ നടന്ന ദേശീയ സൈക്ലിംഗ് ചാന്പ്യൻഷിപ്പിൽ മൗണ്ടൻ ബൈക്ക് വിഭാഗത്തിൽ (16 വയസിൽ താഴെ) നനുഷ് പ്രശാന്ത് ദേശീയ ചാന്പ്യൻ. പത്തനംതിട്ട ചെന്നീർക്കര സ്വദേശിയായ ധനുഷ് ബംഗളൂരുവിലാണ് പഠിക്കുന്നത്. കർണാടകയെ പ്രതിനിധീകരിച്ചാണ് ധനുഷ് കഴിഞ്ഞ മാർച്ച് 28 മുതൽ 31 വരെ ഹരിയാനയിൽ നടന്ന ദേശീയ മൗണ്ടൻ ബൈക്ക് ചാന്പ്യൻഷിപ്പിൽ പങ്കെടുത്തത്.
2015 മുതൽ സൈക്ലിംഗ് ചാന്പ്യൻഷിപ്പുകളിൽ പങ്കെടുത്തുവരുന്ന ധനുഷ് 2020ൽ 17 ാമത് ദേശീയ എംടിബി ചാന്പ്യൻഷിപ്പിൽ പങ്കെടുത്ത് ആറാം സ്ഥാനം നേടിയിരുന്നു. 18, 19 ചാന്പ്യൻഷിപ്പുകളിൽ വെങ്കലവും കഴിഞ്ഞവർഷം വെള്ളിയും നേടി. രണ്ട് വിഭാഗങ്ങളിലായി ഇക്കുറി ധനുഷിന് സ്വർണം കരസ്മാക്കാനായി. സബ് ജൂണിയർ കാറ്റഗറിയിൽ ദേശീയ ചാന്പ്യൻ പദവിയും ലഭിച്ചു.
ചെന്നീർക്കര ഊന്നുകൽ എരുത്തിക്കുന്നേൽ പ്രശാന്ത് സുകുമാരന്റെയും അനിഷ മോളുടെയും മകനാണ് ധനുഷ്. ബംഗളൂരുവിലെ നോട്ടർ ഡാം അക്കാഡമിയിൽ പത്താംക്ലാസ് വിദ്യാർഥിയാണ്.