തൊഴിലുറപ്പ് പദ്ധതി ഉദ്ഘാടനം നടത്തി
1539116
Thursday, April 3, 2025 3:46 AM IST
മല്ലപ്പള്ളി: കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ 2025-2026 സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങളുടെ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡ ന്റ് എബി മേക്കരിങ്ങാട്ട് നിർവഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. ജ്യോതി അധ്യക്ഷത വഹിച്ചു.
ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മനുഭായ് മോഹൻ, വാർഡ് മെംബർമാരായ റെജി ചാക്കോ, റ്റി.റ്റി. മനു, ജോളി റെജി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി. നന്ദകുമാർ, അസിസ്റ്റന്റ് സെക്രട്ടറി എം. ജ്യോതി, തൊഴിലുറപ്പ് പദ്ധതി ഉദ്യോഗസ്ഥരായ പി.എശ്. ദിവ്യ, പൂജ പുഷ്പൻ എന്നിവർ പ്രസംഗിച്ചു.