എൻസിസി ബെസ്റ്റ് കേഡറ്റ്സ് അവാർഡ് നിസി വർഗീസിനും അരവിന്ദിനും
1539107
Thursday, April 3, 2025 3:34 AM IST
പത്തനംതിട്ട: എൻസിസി കോട്ടയം ഗ്രൂപ്പിലെ മികച്ച കേഡറ്റ്സിനുള്ള പുരസ്കാരം സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ സീനിയർ അണ്ടർ ഓഫീസർ നിസി വർഗീസും സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ എസ്. അരവിന്ദും കരസ്ഥമാക്കി.
കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ എട്ട് ബറ്റാലിയനുകളിൽ നിന്നാണ് മികച്ച കേഡറ്റുകളെ തെരഞ്ഞെടുത്തത്. കാതോലിക്കേറ്റ് കോളജിലെ മൂന്നാംവർഷ ബിരുദ വാണിജ്യ ശാസ്ത്ര വിദ്യാർഥിനിയായ നിസി വർഗീസ് കേരള, ലക്ഷദ്വീപ് ഡയറക്ടറേറ്റിനെ പ്രതിനിധീകരിച്ച് സിങ്കപ്പോരിൽ നടന്ന യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാമിലും പങ്കെടുത്തിരുന്നു.
കാതോലിക്കേറ്റ് കോളജിലെ മൂന്നാം വർഷ ജന്തുശാസ്ത്ര വിദ്യാർഥിയായ അരവിന്ദ് എൻസിസി കേരള, ലക്ഷദ്വീപ് ഡയറക്ടറേറ്റിനെ പ്രതിനിധീകരിച്ച് ഡൽഹിയിൽ നടന്ന ഓൾ ഇന്ത്യ തൽ സൈനിക് ക്യാന്പിൽ മാപ്പ് റീഡിംഗ് വിഭാഗത്തിൽ മൂന്നാംസ്ഥാനം കരസ്ഥമാക്കിയിരുന്നു. കാഷ് പ്രൈസും മെഡലും അടങ്ങുന്നതാണ് അവാർഡ്.