പഴമയും പുതുമയും പരിപാടിയുമായി കോയിപ്രം ഗ്രാമപഞ്ചായത്ത്
1539114
Thursday, April 3, 2025 3:46 AM IST
പുല്ലാട്: കോയിപ്രം ഗ്രാമപഞ്ചായത്ത് സിഡിഎസിന്റെ ഭാഗമായി വയോജന അയൽക്കൂട്ടം, കുടുംബശ്രീ അംഗങ്ങൾ, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ എന്നിവരെ ഉൾപ്പെടുത്തി പഴമയും പുതുമയും പരിപാടി സംഘടിപ്പിച്ചു.
സിഡിഎസ് ചെയർപേഴ്സൺ ചന്ദ്രിക മുരളി അധ്യക്ഷത വഹിച്ച യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സുജാത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റെനി രാജു കുഴിക്കാല, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ പി.എം. റോസ, ജോൺസൺ തോമസ്, സോണി കുന്നപ്പുഴ, ഭരണസമിതി അംഗങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു.