മാരാമൺ കരിസ്മാറ്റിക് കൺവൻഷൻ ഇന്നുമുതൽ
1539113
Thursday, April 3, 2025 3:34 AM IST
മാരാമൺ: സെന്റ് ജോസഫ് റോമന്‍ കത്തോലിക്കാ പള്ളിയില്‍ മൂന്നാമത് കരിസ്മാറ്റിക് കണ്വന്ഷന് ഇന്ന് ആരംഭിക്കും. വൈകുന്നേരം അഞ്ചിന് ദിവ്യബലിയേ തുടർന്ന് പത്തനംതിട്ട രൂപതാധ്യക്ഷൻ ഡോ.സാമുവേൽ മാർ ഐറേനിയോസ് കൺവൻഷൻ ഉദ്ഘാടനം ചെയ്യും. ഫാ. ബോസ്കോ ഞാളിയത്ത് വചന പ്രഘോഷണം നടത്തും.
നാളെ വൈകുന്നേരം അഞ്ചിന് പുനലൂർ രൂപതാധ്യക്ഷൻ ബിഷപ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ ദിവ്യബലി അർപ്പിച്ച് സന്ദേശം നൽകും.
അഞ്ചിനു വൈകുന്നേരം ഫാ. മാത്യു ഓലിക്കലും ആറിനു വൈകുന്നേരം ഫാ. സ്റ്റീഫൻ പുത്തൻപറന്പിലും ദിവ്യബലി അർപ്പിക്കും. വചന പ്രഘോഷണത്തിന് ഫാ. ബോസ്കോ ഞാളിയത്ത് വചന പ്രഘോഷണം നടത്തും.